ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി.10,700 പേർ അറസ്റ്റിൽ.കൊല്ലപ്പെട്ടവരിൽ ഒമ്പതു പേർ പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ളവർ. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനുമായി ചർച്ച നടത്താൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും എന്നാൽ പ്രക്ഷോഭകരെ ഇറാൻ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാൽ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ്.രാജ്യത്ത് സംഘർഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാൻ.അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫിന്റെ മുന്നറിയിപ്പ് ഇറാനുമേൽ 25 ശതമാനം തീരുവ ഏർപ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്ക്കും ചൈനയ്ക്കും തുർക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ.