15- 20 വര്‍ഷം പഴക്കമുള്ളവാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കില്‍കുറവു വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാറിൻ്റെ അധികാരമുപയോഗിച്ച് കുറച്ചത്. 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ച് സർക്കാർ ഉത്തരവിറങ്ങി. പുതിയവിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍വരുത്തുന്നതിനായി പുതിയ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തി വൈകാതെപ്രാബല്യത്തില്‍വരും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മോട്ടോർ സൈക്കിൾ, 3 വീലർ, ലൈറ്റ് വാഹനങ്ങൾ എന്നിവയെ 3 കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 15 വർഷം വരെ, 15 മുതൽ 20 വരെ, 20 വർഷത്തിനു മുകളിൽ. മീഡിയം ,ഹെവി വാഹനങ്ങളെ 5 കാറ്റഗറിയായി തിരിച്ചിട്ടാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 10 വർഷം വരെ 10 മുതല്‍ 13 വർഷം വരെ 13 മുതൽ 15 വര്‍ഷം വരെ, 15 മുതല്‍ 20 വരെ 20 വര്‍ഷത്തിലധികംഎന്നിങ്ങനെ.മോട്ടോര്‍ബൈക്കുകള്‍,ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്സ്,പാസഞ്ചര്‍ എന്നിങ്ങനെഎല്ലാവാഹനങ്ങളുടെയും ഫിറ്റ്നസ് പുതുക്കുന്നതിന്അവയുടെപഴക്കത്തെഅടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ടനിരക്കായിരിക്കും ഈടാക്കുക.
