വാലൈസ് കാന്റൺ പൊലീസ് മരണങ്ങളും പരിക്കുകളും ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും സംഭവം ഭീകരാക്രമണമെന്ന നിലയിൽ അന്വേഷിക്കുന്നില്ലെന്ന് അറിയിച്ചു. ബാറിന്റെ ഭൂഗർഭ ഭാഗത്തുണ്ടായ സ്‌ഫോടനമാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സാധാരണയായി പുലർച്ചെ 2 മണിവരെ തുറന്നിരിക്കുന്ന ഈ ബാറിൽ ഏകദേശം 400 പേർക്ക് ഒരേസമയം കഴിയാനുള്ള ശേഷിയുണ്ട്.
രാത്രി 1.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വക്താവ് ഗെയ്റ്റൻ ലാഥിയോൺ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾ സ്ഥലത്ത് തുടരുകയാണ്. നിരവധി ആംബുലൻസുകളും എയർ-ഗ്ലേഷ്യേഴ്സ് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവരെ മാറ്റുന്നതിനുമായി വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമല്ലെന്നും അപകടസാധ്യത മൂലമുണ്ടായതാകാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
