ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്കു മുന്‍പ് 800 രൂപ കൂടി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരേ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ കുതിപ്പ് അപൂര്‍വമാണെന്ന് വ്യാപാരികള്‍ പറയുന്നു.
പുതുവര്‍ഷാരംഭം മുതല്‍ സ്വര്‍ണവിലയില്‍ ശക്തമായ ഉയര്‍ച്ചയാണ് തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവന്‍ വില. വെറും 20 ദിവസത്തിനിടെ 11,360 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവിലെ വിലയും പണിക്കൂലിയും ഉള്‍പ്പെടുത്തിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്കും മുകളിലാണ് ചെലവ്.
ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില കുതിക്കാനുള്ള പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്..
