പുന്നപ്രയുടെ നൊമ്പരമായി 23 വയസ്സുകാരി അഞ്ജിത. കരിയറിൽ തിളങ്ങി നിൽക്കെ യുവ അഭിഭാഷകയുടെ അപ്രതീക്ഷിത മരണം...

ആലപ്പുഴ: പ്രതീക്ഷകളുടെ പടവുകൾ കയറിക്കൊണ്ടിരുന്ന ഒരു യുവ അഭിഭാഷകയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ആലപ്പുഴ. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശിനിയായ അഡ്വ. അഞ്ജിത ബി. പിള്ളയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 23 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ അഞ്ജിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുക ആയിരുന്നു.

ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ച അഞ്ജിത, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സഹപ്രവർത്തകർക്കിടയിൽ പ്രിയങ്കരിയായിരുന്നു. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനിരിക്കെയാണ് ഈ നാടിനെ നൊമ്പരത്തിലാഴ്ത്തിയുള്ള അഞ്ജിതയുടെ മടക്കം.

പുന്നപ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മരണത്തിൽ ദുരൂഹതകളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ​യുവ അഭിഭാഷകയുടെ ആകസ്മിക നിര്യാണത്തിൽ അഭിഭാഷക സമൂഹവും നാട്ടുകാരും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി...