ഇന്ത്യ–ന്യൂസിലാൻഡ് ടി20: ഇഷാൻ കിഷന് സെഞ്ചുറി; ന്യൂസീലാൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവർക്കു റൺവിരുന്നൊരുക്കി ഇഷാൻ കിഷനും കൂട്ടരും. കാര്യവട്ടത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടി.

തന്റെ ആദ്യ ടി 20 അന്തരാഷ്ട്ര സെഞ്ച്വറി നേടിയ കിഷന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർ സഞ്ജു മടങ്ങിയപ്പോൾ ക്രീസിലെത്തിയ കിഷൻ 43 പന്തിൽ 103 റൺസ് നേടി. പത്ത് സിക്സും ആറു ഫോറും ഇടങ്കയ്യന്റെ ബാറ്റിൽ നിന്നും പിറന്നു.
30 പന്തിൽ 63 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവും 17 പന്തിൽ 42 റൺസെടുത്ത ഹർദിക് പാണ്ട്യയും കിഷന് മികച്ച പിന്തുണ നൽകി.ന്യൂസിലാൻഡിനായി ലോക്കി ഫെർഗുസൺ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഡഫി, സാന്റ്നർ, ജെമിസാൻ എന്നിവർ ഒരോ വിക്കറ്റുകൾ വീതം നേടി.