വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജോ മറ്റ് രേഖകളോ തപാൽ വഴി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഒന്നോ അതിലധികമോ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരാൾക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. കേരളത്തിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും നിശ്ചിത സമയത്തിനകം കീം അപേക്ഷ സമർപ്പിക്കുകയും ഒപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടുകയും വേണം. ആർക്കിടെക്ചർ കോഴ്സിനായി അപേക്ഷിക്കുന്നവർ കീം അപേക്ഷയോടൊപ്പം കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്റ്റസിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120.
