അഗസ്ത്യാർകൂടം ട്രെക്കിംഗ് 2026 ഉടൻ ആരംഭിക്കുന്നു!

പ്രകൃതിസ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും സന്തോഷവാർത്ത. ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിംഗ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടക്കും. ഇത്തവണത്തെ ബുക്കിംഗ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതാ:
 ട്രെക്കിംഗ് തീയതികൾ: 2026 ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ.  ഓൺലൈൻ ബുക്കിംഗ്: രണ്ട് ഘട്ടങ്ങളിലായി നടക്കും. 1️⃣ ജനുവരി 14 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. 2️⃣ ഫെബ്രുവരി 1 മുതൽ 11 വരെയുള്ള യാത്രയ്ക്കായി ജനുവരി മൂന്നാം വാരത്തിൽ ബുക്കിംഗ് ചെയ്യാം.

💰 ഫീസ് വിവരങ്ങൾ: ഒരാൾക്ക് 3000 രൂപയാണ് ഫീസ് (ട്രെക്കിംഗ് ഫീസ് 2420 രൂപ + ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപ).

⚠️ ശ്രദ്ധിക്കുക: യാത്രയ്ക്ക് മുൻപുള്ള ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (രജിസ്റ്റേർഡ് മോഡേൺ മെഡിസിൻ ഡോക്ടർ നൽകിയത്) നിർബന്ധമാണ്.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ബുക്കിംഗിനുമായി വനം വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ആ സ്വപ്ന യാത്രയ്ക്കായി ഇപ്പോൾ തന്നെ തയ്യാറെടുക്കാം!.