പുത്തൻ വർഷത്തിന്റെ സ്വർണവിലയുടെ യാത്ര എങ്ങനെയാകും എന്നറിയാൻ ആകാംഷയുള്ളവരാണ് എല്ലാവരും. 2026 പിറന്നിട്ട് രണ്ടാം ദിനത്തിൽ എത്തുമ്പോൾ സ്വർണവിലയിലെ മാറ്റത്തെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഡിസംബറിൽ വില വലിയ റെക്കോർഡുകൾ കടന്ന് മുന്നോട്ട് പോയിരുന്നു ഒരു ലക്ഷവും കടന്ന് പോയ സ്വർണ വില പിന്നീട് ചെറുതായൊന്ന് കുറയുകയു ചെയ്തിരിന്നു. പിതുവത്സരം പിറന്നപ്പോൾ 99040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഒരു ഗ്രാമിൻ്റെ വില 12380 രൂപയായിരുന്നു. ഇതിൽ നിന്നും കുറവുണ്ടാകുമോ എന്ന് ജനങ്ങൾ നിരീക്ഷിച്ചെങ്കിലും വില മുകളിലേക്ക് തന്നെയാണ്.
ഇന്നത്തെ ഒരു പവൻ സ്വർണ വില 99,880 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 840 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 12,485 രൂപയാണ്. 2026 ൽ സ്വർണവില താഴുമെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആ പ്രതീക്ഷകൾക്ക് വിപരീതമായാണ് ഇപ്പോൾ വിലയുടെ സഞ്ചാരം.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുൾപ്പെടെ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. ഇവയിലെ മാറ്റമാണ് സ്വർണ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണവും.