വിട പറഞ്ഞിട്ടു് ഇന്ന് (2026 ജനുവരി 16)
37വർഷം തികയുന്നു.
ചലച്ചിത്ര ലോകത്തെ പാഠപുസ്തകം എന്നു
വിശേഷിപ്പിക്കാവുന്ന അഭിനേതാവായിരുന്നു
അദ്ദേഹം.
കഥാപാത്രങ്ങളുടെ ഹൃദയവികാരങ്ങൾ
കാണികളുടേതാക്കി മാറ്റിയ അദ്ദേഹത്തിൻ്റെ
ഓർമ്മകൾക്കു് മരണമില്ല.
അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ
ജീവിക്കുന്നു.
കഥാപാത്രം സ്വയം പാടുന്നതുപോലെ
തോന്നിപ്പിക്കുന്ന അഭിനയ രീതി അദ്ദേഹത്തിൻ്റെ
പ്രത്യേകതയായിരുന്നു.
വെള്ളിത്തിരയിൽ നിരവധി ഗാനങ്ങൾ
അനശ്വരമാക്കുവാൻ അദ്ദേഹത്തിൻ്റെ ഈ
സിദ്ധിവിശേഷത്തിനു കഴിഞ്ഞു.
അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ
തലമുറകളുടെ പ്രണയ സങ്കല്പങ്ങൾക്കു് നിറം
ചാർത്തുന്നു. വിരഹ നൊമ്പരത്തിൻ്റെ ആഴം
അനുവാചകരെ അനുഭവിപ്പിക്കുന്നു.
അപരിചിതരാണെങ്കിലും കാലക്രമേണ ചില
അഭിനേതാക്കളോടു് സ്വന്തം കുടുംബത്തിലെ
ഒരംഗത്തിനോടെന്നപോലെയുള്ള ഒരടുപ്പം
പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകാറുണ്ടു്.
അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ
അത്ര ആഴത്തിൽ കാണികളുടെ മനസ്സിനെ
സ്വാധീനിക്കുന്നതാണു് അതിൻ്റെ കാരണം.
പ്രേംനസീർ എന്ന അഭിനേതാവിനെ
ജനലക്ഷങ്ങൾ ഇത്രയധികം ആരാധനയോടെ
ഇഷ്ടപ്പെടാനുള്ള കാരണവും അദ്ദേഹം കാഴ്ച
വെച്ച അനായാസമായ അഭിനയ ശൈലിയുടെ
സവിശേഷത തന്നെയായിരുന്നു.
വിരുന്നുകാരനായി എത്തുന്ന ആൾ
പിന്നീടു് വീടിൻ്റെ ഭാഗമായി മാറുന്നതുപോലെ
ആസ്വാദകഹൃദയങ്ങളിലേക്കു് പതിയെ
കടന്നുവന്നിട്ടു് അവിടെ സ്ഥിരതാമസമാക്കിയ
ആളായിരുന്നു നിത്യഹരിതനായകൻ.
1989 ജനുവരി 16നു് ആ വെള്ളിനക്ഷത്രം
പൊലിഞ്ഞു.
പ്രേംനസീർ വെള്ളിത്തിരയിൽ അവതരിപ്പിച്ച
ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ
വിരുന്നുകാരൻ്റെ പതിഞ്ഞ കാലൊച്ച വീണ്ടും
അടുത്തെത്തുന്ന തോന്നൽ ഉണ്ടാകുന്നു.
'വിലയ്ക്കു വാങ്ങിയ വീണ' എന്ന ചിത്രത്തിലെ
അവൾ ചിരിച്ചാൽ... എന്ന മനോഹര ഗാനം
പൊയ്പ്പോയ വസന്തത്തിൻ്റെ മൃദു മർമ്മരം
മലയാളസിനിമയുടെ നിത്യവസന്തമായ പ്രേംനസീർ മൺമറഞ്ഞിട്ട് ഇന്ന് (16 ജനുവരി 2026) 37 വർഷം പൂർത്തിയാകുന്നു.
കാലം എത്ര പിന്നോട്ടൊഴുകിയാലും, അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളികളുടെ മനസ്സുകളിൽ ഇന്നും മങ്ങാതെയാണ്.
പ്രേംനസീർ എത്ര സിനിമകളിൽ അഭിനയിച്ചു, എത്ര നായികമാരുടെ കൈപിടിച്ചു, എത്ര റെക്കോർഡുകൾ തകർത്തു ഇതൊന്നും അളവുകോലുകളാക്കി അദ്ദേഹത്തെ വിലയിരുത്താൻ കഴിയില്ല. ആ കണക്കുകളെല്ലാംക്കുമപ്പുറം, മലയാളസിനിമ പിച്ചവെച്ചു നടന്ന വളർച്ചയുടെ കാലഘട്ടത്തിൽ അതിനെ കൈപിടിച്ച് നടത്തിക്കൊണ്ടുപോയ ദീപ്തമായ പ്രതിഭയാണ് പ്രേംനസീർ എന്ന മഹാതാരം.
വശ്യമനോഹരമായ പ്രണയാർദ്ര ഭാവങ്ങളിലൂടെ ഒരു ജനതയെ സിനിമ എന്ന മാധ്യമത്തിലേക്ക് ആകർഷിക്കുകയും, അതിനെ ജനകീയമാക്കുകയും ചെയ്ത അപൂർവ വ്യക്തിത്വം. മലയാളചലച്ചിത്രം ലോകസിനിമയുടെ മുന്നിൽ ആത്മവിശ്വാസത്തോടെ തല ഉയർത്തി നിൽക്കാൻ കഴിയുന്ന വിധത്തിൽ ശക്തമായ അടിത്തറ പാകിയ സുവർണ്ണനക്ഷത്രം.
നിത്യഹരിതനായകനായ പ്രേംനസീർ —
ഓടിപ്പോയ ആ വസന്തകാലത്തിന്റെ കസ്തൂരിമണം പകരുന്ന ഓർമ്മകളുമായി ഇന്നും മലയാളിയുടെ ഹൃദയത്തിൽ അദ്ദേഹം നിത്യവസന്തം തന്നെയാണ്.
നമ്മുടെ നിത്യഹരിത നായകൻ...എന്നെന്നും മലയാളികളുടെ ഹൃദയത്തിലുണ്ട് പ്രേംനസീർ....
സ്മരണാഞ്ജലി മീഡിയ 16 ന്യൂസ്
