തിരുവനന്തപുരം കോർപറേഷൻ വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ തന്നെ ഓടിപ്പിക്കും - മേയർ vv രാജേഷ്



നേരത്തെ ശ്രി ആന്റണി രാജു മന്ത്രി ആയിരുന്നപ്പോൾ ആണ് സിറ്റി സർക്കുലർ എന്ന പേരിൽ, കൃത്യമായ റൂട്ട് നമ്പറോട് കൂടി, ഏറ്റവും ആധുനിക നഗരങ്ങളെ പോലെ കൃത്യ സമയം പാലിച്ചു, ഗൂഗിൾ മാപ് ഇന്റഗ്രേറ്റ് ചെയ്ത്, പുതിയ സ്ഥലങ്ങൾ കണക്ട് ചെയ്ത് നഗരത്തിൽ വെറും 10 രൂപക്ക് സിറ്റി സർക്കുലർ തുടങ്ങിയത്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ട് തന്നെ അത് ജനങ്ങൾ ഏറ്റെടുത്തു. 1 ലക്ഷത്തിലധികം ആളുകൾ സ്ഥിരം അത് ഉപയോഗിച്ചു.

എന്നാൽ ശ്രി ഗണേഷ് കുമാർ വന്നതോടെ എല്ലാം തകിടം മറിഞ്ഞു. സിറ്റി സർക്കുലർ പൊളിച്ചടുക്കി. പലതും സിറ്റി ഫാസ്റ്റ് ആക്കി അമിത ചാർജ് ഈടാക്കി. പലതും മറ്റു ജില്ലകളിലേക്ക് പോലും സർവീസ് നടത്തി. കൂടാതെ പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് നിർത്തിച്ചു !

പുതിയ മേയറിന്റെ തീരുമാനം നല്ലതാണ്. ട്രിവാൻഡ്രം ഇന്ത്യൻ പല തവണ പോസ്റ്റ്‌ ചെയ്തിട്ടുള്ള കാര്യമാണ്. ഈ ബസുകൾ നഗര സഭ ഏറ്റെടുത്തു കമ്പനി രൂപീകരിച്ചു സർവീസ് നടത്തണം. പഴയ പോലെ ആധുനിക രീതിയിൽ സിറ്റി സർക്കുലർ ബസുകൾ തുടങ്ങണം. ട്രിവാൻഡ്രം മെട്രോപൊളിട്ടൻ ട്രൻസ്‌പോർട് അതോറിറ്റി രൂപീകരിച്ചു കഴിഞ്ഞാൽ അതിനു കീഴിലേക്ക് നഗരത്തിലെ എല്ലാ പൊതുഗതാഗത സംവിധാങ്ങളും ഇൻഫ്രാ വികസനവും കൊണ്ട് വരാം. അതിനു സംസ്ഥാന സർക്കാർ പിന്തുണയും വേണം. ബാംഗ്ലൂർ, ചെന്നൈ, മുംബൈ ഒക്കെ ഉദാഹരണം ആണ്. ഇത്തരം അതോറിറ്റികൾക്ക് വലിയ കേന്ദ്ര ഫണ്ടും ഉണ്ട്. പ്രത്യേക പദ്ധതി പ്രകാരം നൂറുകണണക്കിനു ഇലക്ട്രിക് ബസുകൾ ലഭിക്കും. ഭാവിയിൽ വിവിധ നഗര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നെയ്യാറ്റിൻകര, ആറ്റിങ്ങൽ, പോത്തൻകോട് - വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താം. 

രാജ്യത്തെ 3 പ്രധാന tier 2 നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം. ഇങ്ങനെ ഉള്ള ആധുനിക ഗതാഗത രീതികൾ അവലംബിക്കുക. കൂടാതെ സമീപ പ്രദേശങ്ങളെ ചേർത് ഗ്രേറ്റർ തിരുവനന്തപുരം കോർപറേഷൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ധവും ചെലുത്താം. അത് വഴി വൻ വികസന ഫണ്ട്‌ നഗരത്തിനു ലഭിക്കും.