സംസ്ഥാനത്ത് SIR കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് മുതല്‍ ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.

ഫെബ്രുവരി 14 വരെ ഹിയറിങുകള്‍ക്കും പരിശോധനകള്‍ക്കും സമയമുണ്ടാകും. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട വിവരശേഖരണം അവസാനിച്ചത്.അതേസമയം 24 ലക്ഷത്തിലധികം പേര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടും. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.