1992 ഡിസംബർ 5 നായിരുന്നു മോനിഷ കാർ അപകടത്തിൽ മരിച്ചത്. മോനിഷ മരിച്ച് 33 വർഷം പിന്നിടുമ്പോൾ മോനിഷയുടെ ഓർമ്മകളുമായി വന്നിരിക്കുകയാണ് വിനീത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മോനിഷ, എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടില്ലെങ്കിലും, പരിചയമായാൽ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. അഞ്ചോളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചതിനാൽ, നല്ല സുഹൃത്തുക്കളായിരുന്നു. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മോനിഷ കൂടുതലും ഇംഗ്ലീഷാണ് സംസാരിച്ചതെന്നും വിനീത് പറയുകയുണ്ടായി. പക്ഷേ മോനിഷയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇന്നുണ്ടായിരുന്നെങ്കിൽ മികച്ച ഒരു നടിയും, ശോഭനയെപ്പോലെ നല്ലൊരു നർത്തകിയുമായേനെ. ഞാനും മോനിഷയും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ, മോനിഷ തമാശ രൂപത്തിൽ പറഞ്ഞിരുന്നു നമുക്ക് ശരിക്കങ്ങ് പ്രണയിച്ചാലോ എന്ന്. നല്ലൊരു സുഹൃത്തക്കാളി തുടരുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം മോനിഷ മരിച്ചെന്ന് കേൾക്കുന്നത്. ഞാനാകെ ഷോക്കായി പോയി. എൻ്റെ ശരീരത്തിൽ നിന്ന് തീ പായുന്നതു പോലെ തോന്നി. അന്ന് മോനിഷയ്ക്ക് വെറും 21 വയസു മാത്രമായിരുന്നു പ്രായം. ഇപ്പോഴും മോനിഷ മരിച്ചതായി ഓർക്കുന്നില്ല. എവിടെയോ ഉണ്ടെന്നാണ് ഞാൻ കരുതുന്നതെന്ന് പറയുകയാണ് വിനീത്.