രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.ആഗോളവിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്?പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,409.37 ഡോളറായി ഉയര്‍ന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറച്ചത് മൂലം ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്.
