*ആറ്റിങ്ങൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണം*

ആറ്റിങ്ങൽ നഗരസഭയിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 32 വാർഡുകളിലേയ്ക്കായി 80 ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷിനുകളാണ് വിതരണം ചെയ്തത്.

വാർഡുകളിൽ സ്കൂൾ. അംഗൻവാടികൾ, ലൈബ്രറികൾ കേന്ദ്രീകരിച്ചാണ് ബൂത്ത്കൾ ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ വോട്ടെടുപ്പിനുള്ള സാമഗ്രഹികൾ കൈപ്പറ്റി അവരവരുടെ ബൂത്ത് കളിൽ എത്തി ബൂത്ത്കളും ഒരുക്കിക്കഴിഞ്ഞു.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വേട്ടെടുപ്പ്. രാത്രിയോടെ വോട്ടിംഗ് മെഷീനുകൾ തിരിച്ച് ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിൽ എത്തിക്കും. 13ന് വോട്ടെണ്ണൽ.