നവംബറിലെ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് തുടരുകയാണ് ഡിസംബറിലും പവന് 480 രൂപ വർധിച്ച് 95,680 രൂപയായി ഗ്രാമിന് 60 രൂപ കൂടി 11960 രൂപയായി . സ്വർണ്ണ വിലയിലെ വർദ്ധനവ് ഇങ്ങനെ തുടർന്നാൽ ഈ വര്ഷം അവസാനിക്കുമ്പോഴേക്കും സ്വർണ്ണ വില പവന് ഒരു ലക്ഷം രൂപ കടക്കും
സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഇതൊരു കടുത്ത തിരിച്ചടിയായിരിക്കും. ലോകവിപണിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്,. സ്വർണ്ണ വില കുതിപ്പ് തുടരുമ്പോളും ആളുകൾ സ്വർണ്ണം വാങ്ങാതിരിക്കുന്നില്ല, സ്വർണ്ണം ഭാവിയിലേക്കുള്ള കരുതലായാണ്
പലരും കാണുന്നതെന്നാണ് ഇതിനു പിന്നിലെ കാരണം
