കിഴുവിലത്ത് സജിത്തിനായി ഷാഫി പറമ്പിൽ എം.പി എത്തി; ആവേശ കടലായി യുവാക്കൾ

കിഴുവിലം ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ശ്രീ ഷാഫി പറമ്പിൽ പെരുമാതുറ മുതൽ ബ്ലോക്ക് വരെ വാഹനപരിടണം നടത്തി സജിത്തിനായി വോട്ട് അഭ്യർത്ഥിച്ചു. ആയിരത്തോളം യുവാക്കളുടെ അകമ്പടിയോടുകൂടി നടന്ന ബൈക്ക് റാലി കിഴൂരത്ത് ആവേശ കടൽ സൃഷ്ടിച്ചു.