തിരുവനന്തപുരം നന്ദൻകോട് തീപിടുത്തം രണ്ട് കാറുകൾ കത്തി നശിച്ചു

തിരുവനന്തപുരത്ത് നന്ദൻ കോട് തീ പിടുത്തമുണ്ടായി. രണ്ട് കാറുകൾ തീ പിടിത്തത്തിൽ കത്തി നശിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെ സ്വരാജ് ഭവനിലാണ് തീപിടുത്തം ഉണ്ടായത്. കാർ പോർച്ചിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്.

ഒരു കാറ് ഭാ​ഗീകമായും ഒരു കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പുലർച്ചെയായതിനാൽ ആളപായമോ അപകടങ്ങളോ ഉണ്ടായിട്ടില്ല. ഫയർ ഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക വിവരം. ഇതിൻ്റെ മറ്റ് വിശദാംശങ്ങൾ ഫയർ ഫോഴ്സിൻ്റേയും പൊലീസിൻ്റേയും നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്