ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്ന് രേഖപ്പെടുത്തി. പവന് 1,03,560 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെക്കാൾ പവന് 880 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 90 രൂപ കൂടി 10,592 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 9-ന് ആയിരുന്നു. പവന് 94,920 രൂപയായിരുന്നു അന്നത്തെ വില.
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ അനിയന്ത്രിതമായ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. ഇതിന് പുറമെ പണിക്കൂലി, അഞ്ച് ശതമാനം ജിഎസ്ടി (GST), ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾ വലിയൊരു തുക നൽകേണ്ടി വരും. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
