കിളിമാനൂർ മലയ മഠം സിന്ധു ഭവനില്‍ മണിലാല്‍ (31),സഹോദരൻ മഹേഷ് ലാല്‍ (29),കല്ലറക്കോണം അശ്വതി ഭവനില്‍ അനീഷ് (32),കടമ്പാട്ടുകോണം സൂര്യാ ഭവനില്‍ സൂരജ് (26) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മലയമഠം എല്‍.പി സ്കൂളിന് സമീപം അഖില്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ കുരുക്കുവച്ച് പിടിച്ച പന്നിയെ തൊട്ടടുത്തുള്ള മണിലാലിന്റെ കുടുംബ വീട്ടില്‍ വച്ച് ഇറച്ചിയാക്കുന്നതിനിടെ പുലർച്ചെ 3ഓടെയാണ് വനം ഉദ്യോഗസ്ഥരെത്തി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വനം കോടതിയില്‍ ഹാജരാക്കും.