സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.
14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു