ഇന്നലെ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 240 രൂപ കുറഞ്ഞ് 95400 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ ഇന്ന് അത് കൂടി. ഇന്ന് 160 രൂപ വർധിച്ച് വില 95,560 ലേക്കെത്തി. 11,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില.ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തീക വിദ്ക്കറും ആഭരണ പ്രേമികളും ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കൂടിയും കുറഞ്ഞും സ്വർണ വില മാറികൊണ്ടിരിക്കുന്നതാണ് കാണുന്നത്.