ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്‍ ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര്‍ മരിച്ചു, 370 പേര്‍ കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര്‍ ചുഴലിക്കാറ്റിന്റെ ബാധിതരായി.

ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.