പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറയിൽ 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ ഗൾഫിൽ ഒളിവിൽ ആയിരുന്ന യുവാവിനെ എയർപോർട്ടിൽ എത്തിയപ്പോൾ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂൺ പതിനെട്ടാം തീയതി വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ചിതറ കാക്കാംകുന്ന് സ്വദേശിനിയായ 14കാരിയെ കാണുന്നത്. തുടർന്ന് കുട്ടിയെ പാങ്ങോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരീച്ചിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് വീട്ടിൽ നിന്നും ആത്മഹത്യ കുറുപ്പ് കണ്ടെടുത്തു.തുടർന്നാണ് അന്വേഷണം അജ്മലിലേക്ക് എത്തുന്നത്.