തടി ലോഡ് കയറ്റുന്നതിനിടെ അപകടം, ശാന്തിഗിരി ഫ്യൂവല്‍സ് മാനേജര്‍ മരണപ്പെട്ടു

പോത്തന്‍കോട് : വീട് നിര്‍മ്മാണത്തിനുള്ള തടി ലോഡ് കയറ്റുന്നതിനിടെ അപകടം പോത്തന്‍കോട് ശാന്തിഗിരി ഫ്യൂവല്‍സ് സീനിയര്‍ മാനേജര്‍ മരണപ്പെട്ടു.തിരുവനന്തപുരം, ശാന്തിഗിരി ലക്ഷ്മിപുരം പത്മജം വീട്ടില്‍ താമസം (കൊല്ലം കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരില്‍ വലിയവിള വീട് ) സി.എന്‍.കൃഷ്ണകുമാര്‍ (53) ആണ് മരണപ്പെട്ടത് .
വീട് നിർമ്മാണത്തിനിടെ തടി എടുക്കാൻ കൊല്ലത്ത് എത്തിയതായിരുന്നു. തടി എടുക്കുന്നതിനിടെ കൃഷ്‌ണകുമാറിൻ്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു
നിലവില്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലാണ്. ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസ് ഉള്‍പ്പെടെ ആശ്രമത്തിന്റെ വിവിധ യൂണിറ്റുകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ : രാജി ആര്‍.(ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍) മകള്‍ : ഗുരുവന്ദിത കെ.ആര്‍. (വിദ്യാര്‍ത്ഥിനി) സംസ്കാരം പോത്തന്‍കോട് നടക്കും.