"ഫീൽഡ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം": കെ.എൽ.ഐ.യു

ആറ്റിങ്ങൽ : മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സാങ്കേതിക വിഭാഗം ജീവനക്കാരായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഭൗ‌തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും നാലു മാസം മുതൽ ആറ് മാസം വരെയുള്ള എല്ലാ കന്നുകുട്ടികളെയും അവയുടെ ആദ്യപ്രസവം വരെ "ഗോവർദ്ധിനി" പദ്ധതിയിലൂടെ സർക്കാർ ദത്തെടുക്കണമെന്നും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) ആറ്റിങ്ങൽ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എൽ.ഐ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ബി സജികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മേഖല പ്രസിഡൻ്റ് ബി.ഹരികുമാർ അധ്യക്ഷത വഹിച്ചു. 
            കെ.എൽ.ഐ.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാണി പി.എസ്, വി.അനിൽകുമാർ, ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖല സെക്രട്ടറി വർക്കല സജീവ്, കെ.എൽ.ഐ.യു ജില്ലാ പ്രസിഡൻ്റ് അജി പി.എസ്, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, മേഖല സെക്രട്ടറി ജയൻ.ജെ, ട്രഷറർ മനേഷ്കുമാർ.എസ് എന്നിവർ പ്രസംഗിച്ചു. 
  കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ഭാരവാഹികളായി 
 ബി.ഹരികുമാർ (പ്രസിഡൻ്റ്), കവിത.കെ (വൈസ് പ്രസിഡൻ്റ്), ജയൻ.ജെ (സെക്രട്ടറി), സനിൽകുമാർ (ജോയിൻ്റ് സെക്രട്ടറി), മനേഷ്കുമാർ.എസ് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.