ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ കുറഞ്ഞ് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 12765 രൂപയാണ് അവസാനമായി രേഖപ്പെടുത്തിയ നിരക്ക്.
ഡിസംബർ 29-ന് രാവിലെ 520 രൂപയുടെ കുറവോടെ 103920 രൂപ രേഖപ്പെടുത്തിയപ്പോൾ വൈകുന്നേരമായപ്പോൾ അതിൽ നിന്നും 1800 രൂപ കുറഞ്ഞ് 102120 രൂപയിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹258 രൂപയും കിലോഗ്രാമിന് ₹2,58,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
