സ്കൂളിൽ ശാസ്ത്രമേളകളിലും മറ്റുമൊക്കെ പങ്കെടുക്കുന്ന മിടുക്കനായ കുട്ടി തന്റെ ശാസ്ത്രമേളകളിലുള്ള ആവേശവും അഭിരുചിയും അടങ്ങാത്ത ആവേശവും കാരണം വർക്കല എസ്എൻ കോളേജിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കാൻ പോയതാണ്.
രാത്രി വൈകിയപ്പോൾ തിരിച്ച് വീട്ടിൽ എത്താനുള്ള
മാർഗം അറിയാതെ കുട്ടി
വിഷമിക്കുകയായിരുന്നു.
വർക്കല എസ്എൻ കോളേജിൽ നടക്കുന്ന എക്സിബിഷൻ
പരിസരത്ത് നിന്നാണ് കുട്ടിയെ തിരിച്ച് ലഭിച്ചതെന്ന് കുടുംബം അറിയിക്കുന്നു:
ഇത്തരത്തിൽ ഉള്ളിൽ ആകാംഷയും
നിരീക്ഷണപാടവവും ഒക്കെ അധികം ആയിട്ടുള്ള കുട്ടികൾ
തങ്ങളുടെ
മനസ്സിലെ കൗതുകത്തിൽ ഇത്തരം പരിപാടികൾ കാണാൻ പോകാൻ സാധ്യതയുണ്ട്:
അതിനാൽ ദയവായി എല്ലാ വിദ്യാർത്ഥികളെയും
മാതാപിതാക്കളും രക്ഷകർത്താക്കളും അധ്യാപകരും ഇത്തരത്തിലുള്ള എക്സിബിഷനുകൾ
കൊണ്ടു കാണിക്കണം എന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്
Media16 News
