സ്വർണത്തിൽ ആശ്വാസമില്ല; വീണ്ടും വില വർധിച്ചു

സ്വർണവിലയിൽ വർദ്ധനവ്. വർഷാവസാനം ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന ആശങ്കകളെ ശരിവക്കും വിധമാണ് പൊന്നിന്റെ വില ഉയരുന്നത്. ഇന്നലെ രാവിലെ ഉണ്ടായിരുന്ന വില വൈകുന്നേരമായപ്പോ‍ഴേക്കും കുറഞ്ഞിരുന്നെങ്കിലും അൽപ നേരത്തെ ആശ്വാസം മാത്രമേ അതിന് നൽകാൻ ക‍ഴിഞ്ഞിട്ടുള്ളൂ. ഇന്നലെ രാവിലെ 95,600 രൂപയായിരുന്നു പവന് വില. വൈകുന്നേരമായപ്പോൾ അത് 95,080 രൂപയായി കുറഞ്ഞു.

എന്നാൽ ഇന്ന് രാവിലെ അത് 95,280 രൂപയായി ഉയരുകയായിരുന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 11910 രൂപയാണ് നിലവിലെ വില. ഇന്നലെ വൈകുന്നേരം 11,885 രൂപയായിരുന്നു വില.കഴിഞ്ഞ മാസങ്ങളിൽ സ്വർണം കുതിച്ചുയർന്നിരുന്നു. വിവാഹപ്പാർട്ടിക്കാർ അടക്കമുള്ളവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ രൂപയുള്ളത്. ഇതും വിലയിലെ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നുണ്ട്