പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മഞ്ഞമല, അനീഷ് (30), കഴക്കൂട്ടം, ആറ്റിപ്ര, നെഹ്റു ജങ്‌ഷൻ, മണക്കാട്ടുവിളാകംവീട്ടിൽ വിവേക് (31), പോത്തൻകോട് മഞ്ഞമല, ജെഎസ് മൻസിലിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല സിയാദ് (36) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എംഡിഎംഎ ഇ വരിൽ നിന്ന് പിടികൂടി. 20 കൊല്ലംവരെ ശിക്ഷ ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്.
കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരിസംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശന്റെ നിർദേശത്തിൽ റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് കിളിമാനൂർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കിളിമാനൂർ ഇൻസ്‌പെക്ടർ ബി ജയൻ, സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ് ഫയാസ്, ബി ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്
