എൽ ഡി എഫ് പ്രസിസിഡന്റ് സ്ഥാനാർഥിയായി ഏഴാം വാർഡ് മെമ്പർ സോഫിയ ജ്ഞാനദാസിനെ ആറാം വാർഡ് മെമ്പർ ലിജബോസ് നോമിനേറ്റ് ചെയ്യുകയും എട്ടാം വാർഡ് മെമ്പർ പ്രവീൺചന്ദ്ര പിൻതാങ്ങുകയും ചെയ്തു.
തുടർന്ന് യു ഡി എഫ് സ്ഥാനാർഥിയായി പതിനാലാം വാർഡ് മെമ്പർ നെൽസൻ ഐസക്കിനെ പതിനൊന്നാം വാർഡ് മെമ്പർ രാജേന്ദ്രൻ നോമിനേറ്റ് ചെയ്യുകയും ഒമ്പതാം വാർഡ് മെമ്പർ അജയകുമാർ പിൻതാങ്ങുകയും ചെയ്തുകൊണ്ട് നടത്തിയ വോട്ടെടുപ്പിൽ ഏഴ് വീതം വോട്ടുകൾ നേടി ഇരു മുന്നണികളും തുല്യതയിൽ എത്തുകയുമായിരുന്നു.
തുടർന്ന്, വരണാധികാരി ഇരു കക്ഷികളുടെയും പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരുകൾ എഴുതിയ ബാലറ്റ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി ഷിൻസി ഐവിനെ തിരഞ്ഞെടുക്കുകയുമായിരുന്നു. തുടർന്ന് നിയുക്ത പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് സത്യവാചകം ചൊല്ലോക്കൊടുത്തു.
ഇനിയുള്ള അഞ്ച് വർഷക്കാലം, ഭരണം ല്ലഭിയ്ക്കുമെങ്കിലും,, മുന്നണികളിലെ സീറ്റ് നിലയിലെ തുല്യത തുടർ ഭരണത്തിന് തലവേദനകൾ സൃഷ്ടിക്കുമെന്നാണ്, രാഷ്ട്രീയ വിലയിരുത്തൽ.
2010 ലും സമാന അവസ്ഥയായിരുന്നു. എന്നാൽ, 2013 ഓടെ ഒരു കോൺഗ്രസ്സ് മെമ്പറിന്റെ രാജിയിലൂടെ എൽ.ഡി.എഫ് അധികാരം തിരിച്ചു പിടിയ്ക്കുകയും 2013 മുതൽ 2015 വരെ ഭരണത്തിലേറുകയുമായിരുന്നു
