തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും യുവതി പരാതി നല്‍കാന്‍ വൈകിയെന്നും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ രാഹുല്‍ വാദിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ അപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.