തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്‍കുക. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം.