തിരുവനന്തപുരം
അരുവിക്കര – കാച്ചാണി സ്കൂൾ ജംഗ്ഷനിൽ മരം വീണ് ഒരാൾ മരിച്ചു. കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർ കാച്ചാണി സ്വദേശി സുനിൽ ശർമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 .15 ഓടെയാണ് സംഭവം.
രണ്ട് പേർ ജംഗഷനിൽ കാറിൽ വന്ന് കാർ നിർത്തിയ ശേഷം കാറിൽ നിന്നും ഒരാൾ ഇറങ്ങി പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ആ സമയമാണ് മരം വീണത്. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്ത് നിന്നും ഫയർഫോഴ്സ് എത്തി. മരം മുറിച്ച് മാറ്റി. ഗതാഗതം തടസം നീക്കി. വഴയില – പഴകുറ്റി റോഡ് പണി നടക്കുന്നതിനാൽ എല്ലാ വാഹനവും കാച്ചാണി വഴിയാണ് പോകുന്നത്.
റോഡിന്റെ പുറംപ്പോക്കിൽ നിന്ന മരത്തിന്റെ വലിയ ശിഖിരമാണ് ഒടിഞ്ഞ് ദേഹത്തും കാറിന്റെ സൈഡിലും വീണത്. സുനിൽ ശർമ്മ കാറിന് പുറത്തിറങ്ങി ഫോണിൽ സംസാരിക്കയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് മറ്റ് കുഴപ്പങ്ങളില്ല
