കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ ആസിഫ് കടയിൽ പ്രസിഡൻ്റ്.
യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6 എന്നതാണ് കക്ഷിനില.
യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി വൻ തർക്കം നിലനിന്നിരുന്നു. ഇത് ഒത്തുതീർപ്പാകാതെ വന്നതോടെ ആദ്യ രണ്ടര വർഷം ജിഹാദിനും രണ്ടാമത്തെ രണ്ടര വർഷം കുടവൂർ നിസാമിനും ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യ രണ്ടര വർഷം ജിഹാദിന് അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം പ്രസിഡൻറ് കൂടിയായ മുതിർന്ന നേതാവ് എന്ന നിലയിൽ നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം നൽകണമെന്ന് എം എം താഹ പക്ഷം ആവശ്യപ്പെട്ടിരുന്നത്. വർക്കല കഹാർ പക്ഷം ഇത് അംഗീകരിക്കാതെ ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം തീരുമാനിച്ചു. ഇതിൽ വിയോജിപ്പുള്ള എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണച്ചു. ഇതോടെ 10 വോട്ട് നേടി ആസിഫ് കടയിൽ പഞ്ചായത്ത് പ്രസിഡണ്ടായി.
