കൊല്ലം ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.

ശാസ്താംകോട്ട :സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ ടോറസ് ലോറി ഇടിയ്ക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ സുലജ മരണമടഞ്ഞു.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ
ഭർത്താവ്: ശ്രീകുമാർ
മക്കൾ: ആദിത്യൻ ,ആര്യ