ആറ്റിങ്ങൽ: അന്തരിച്ച മാധ്യമ പ്രവർത്തകൻ ഷിജു കൊല്ലംപുഴയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് പകൽ രണ്ടുമണിക്ക് കൊല്ലംപുഴ കൊടുമണിലെ വീട്ടുവളപ്പിൽ നടക്കും.
മാധ്യമ പ്രവർത്തന രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു അന്തരിച്ച ഷിജു കൊല്ലംപുഴ.എല്ലാവരോടും സൗമ്യമായും പക്വതയോടെയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് ഷിജുവിന്റെ മുഖമുദ്രയായിരുന്നു.
എസിവിയുടെ ആറ്റിങ്ങൽ ബ്യൂറോയിലാണ് ഷിജു മാധ്യമപ്രവർത്തനം ആരംഭിച്ചത്. നാലുവർഷത്തോളം അവിടെ പ്രവർത്തിച്ചശേഷം മാതൃഭൂമിയുടെ വർക്കലയിലെ ക്യാമറമാനായി.
പിന്നീട് ഗൾഫിലേക്ക് പോയി.കുറെനാൾ അവിടെ ജോലി ചെയ്ത ശേഷം തിരിച്ചെത്തി സ്വന്തമായി സ്റ്റുഡിയോ തുടങ്ങി.
മാധ്യമ രംഗത്ത് വീണ്ടും സജീവമാകാൻ തയ്യാറാക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
