വെഞ്ഞാറമൂട്ടിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ സ്ഥാപന ഉടമ അറസ്റ്റിൽ

വെഞ്ഞാറമൂട്: കൺസ്ട്രക്ഷൻ കമ്പനി ഓഫീസിൽ ജോലിക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.വാമനപുരം പൂവത്തൂർ നീറമൺകടവ് രാജീവ് മന്ദിരത്തിൽ രാജീവ്(51) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് മൈത്രി നഗറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇതു സംബന്ധിച്ചു വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.