ഓട്ടം ആരോഗ്യത്തിനായിരുന്നു, പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്ന്. വിടവാങ്ങി പ്രിയ സഹപ്രവർത്തകൻ...

തിരുവനന്തപുരം: മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം HDFC ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് ആണ് മരിച്ചത് 47 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തൺ എക്സ്പോയിൽ വെച്ചായിരുന്നു സംഭവം..

21 കിമി വിഭാഗത്തിലാണ് ഓടിയത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോൾ കുഴഞ്ഞു വീഴുക ആയിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് സിപിആർ നൽകിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാരത്തണുകളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു അദ്ദേഹം..