കേന്ദ്രസർക്കാർ പിൻവാങ്ങി: ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് പിൻവലിച്ചു

സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിച്ചു. ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം.

സ്വകാര്യതയ്ക്കു മുൻതൂക്കം കൊടുക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എതിർപ്പ് അറിയിച്ചിരുന്നു.അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.