ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ അർജന്റീനയെ 4-2ന് തോല്പിച്ചു.ഒളിമ്പിക്സ് ജേതാവും മലയാളിയുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ കോച്ച്.പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് കുതിച്ചത്. പക്ഷെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ 1-5ന്റെ വമ്പന്‍ തോല്‍വിയാണ് സെമിയില്‍ വഴങ്ങിയത്. പ്രാഥമിക റൗണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് ജര്‍മനി നോക്കൗട്ടില്‍ പ്രവേശിച്ചത്.

മറുവശത്ത് പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് കളിയും ജയിച്ചാണ് സ്‌പെയിനും നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്‌പെയിന്‍ സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന്റെ വിജയം നേടി.