ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെയാണ് പതാക ഉയർത്തൽ. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. ജനുവരി ഒന്ന് വരെയാണ് തീർത്ഥാടനം. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും."93–-ാമത് ശിവഗിരി മഹാതീർഥാടനത്തിന് ഇന്ന് തുടക്കമാകും. 9.30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തീർഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസങ്ങളിലായി 14 സമ്മേളനങ്ങൾ നടക്കും. തീർഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ പദയാത്രകളിലായി ആയിരങ്ങൾ ശിവഗിരിയിൽ എത്തി. തീർഥാടനകാലം ആരംഭിച്ച 15 മുതൽ ശിവഗിരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും തിരക്കേറി. സ്ഥിരം തീർഥാടനപ്പന്തലിൽ 10,000 പേർക്ക് ഒരേസമയം സമ്മേളനങ്ങൾ വീക്ഷിക്കാം. തീർഥാടകർക്ക് ഭക്ഷണം നൽകാൻ ശിവഗിരി മഠം ബുക്ക് സ്റ്റാളിനുപിന്നിൽ വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. ശിവഗിരി പരിസരവും വീഥികളും ശിവഗിരി സ്ഥാപനങ്ങളും വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു. തീർഥാടനകാല പരിപാടികളുടെ ഭാഗമായി കാർഷിക വ്യാവസായിക പ്രദർശനം, വാണിജ്യമേള, വിവിധ സ്റ്റാളുകൾ എന്നിവയുമുണ്ട്. ശിവഗിരിയിലേക്കുള്ള വീഥികളിലെല്ലാം തീർഥാടകർക്ക് സ്വാഗതമോതി കമാനങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാന ജങ്ഷനുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചിട്ടുമുണ്ട്. രാത്രി പ്രധാന വേദിയിൽ നടന്നുവരുന്ന കലാപരിപാടികൾ വീക്ഷിക്കാനും നല്ല തിരക്കാണ്. ഉപരാഷ്ട്രപതി എത്തുന്നതിനാൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാപനാശം ഹെലിപാഡിൽ ചൊവ്വ രാവിലെ 9.15നാണ് ഉപരാഷ്ട്രപതി എത്തുന്നത്. ട്രയൽ റൺ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്നു. വർക്കലയിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി"
 .

h