തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് രേഖകൾ കളക്ടറേറ്റിൽ എത്തിച്ചശേഷം അഞ്ച് മണിയോടെ പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു.ഈ സമയം പുതിയ പ്രസിഡന്റ് വെള്ളനാട് ശശി കുളക്കോടുവച്ച് കെെകാണിച്ച് വാഹനം നിർത്തിച്ചു. അരുവിക്കരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകണമെന്നും വാഹനം നൽകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാൻ കഴിയൂവെന്ന് ഡ്രെെവർ നന്ദൻ പറഞ്ഞു....
