ഡിസംബർ 23-നാണ് സ്വർണ്ണവില സർവ്വകാല റെക്കോഡായ 1,1600 കടന്നത്. അതിന് ശേഷം വിലയിൽ യാതൊരു താഴ്ച്ചയുമില്ലാതെ മുന്നോട്ട് കുതിക്കുകയാണ്. കൊവിഡിന്‍റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,894 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,421 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില.നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ, രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 244.10 രൂപയും കിലോഗ്രാമിന് 2,44,100 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. ക്രിസ്മസ് സീസൺ ആയിട്ടും വില കുറയാത്തത് ഉപഭോക്താക്കളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്.
