തിരുവനന്തപുരം കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ ട്രാക്കിൽ വന്ദേ ഭരത ട്രെയിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി ഓട്ടോറിക്ഷ ഭാഗ്യമായി തകർന്നു ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. ഇന്നലെ രാത്രിയാണ് സംഭവം
വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേയുടെനിർമ്മാണ പ്രവർത്തനത്തിനായി റോഡ് നിർമ്മിച്ചിരുന്നു ഇതിൽ കൂടിയാണ് കല്ലമ്പലം സ്വദേശിയായ സുധി ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത് ഡ്രൈവർ മദ്യലകയിലായിരുന്നു ആ സമയത്ത് വന്ന ട്രെയിൻ അതുവഴി കടന്നു വരികയായിരുന്നു ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു ഡ്രൈവർ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ
അകത്തുമുറി സ്റ്റേഷനില്‍ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി.
