കിളിമാനൂർ ചെങ്കികുന്നിൽ വാഹന അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു...

 ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്.
ചെങ്കികുന്നിനും ചെമ്പരത്തി മുക്കിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് വലത് ഭാഗത്തെ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു ..

 . രാമേശ്വരത്തു നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന രാമേശ്വരം സ്വദേശികൾ സഞ്ചരിച്ചിരുന്ന hyundai കാറാണ് അപകടത്തിൽ പെട്ടത് .. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു..
 സാരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ..
 ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു .