ശബരിമലയ്ക്ക് പോകുവാൻ മാലയിട്ട് വ്രതം നിന്ന ആൾ പ്രദേശവാസിയെ കുത്തി പരിക്കേൽപ്പിച്ചു....

പോലീസ് പറയുന്നത് ഇങ്ങനെ.... കഴിഞ്ഞ 19 ആം തീയതി രാത്രി 8:30 യോടു കൂടി വടക്കേ മൈലക്കാട്, പുത്തൻ വിള വീട്ടിൽ ബാലകൃഷ്ണന്റെ മകൻ 26 വയസ്സുള്ള ഹരികൃഷ്ണൻ ശബരിമലയ്ക്ക് പോകുവാൻ മാലയിട്ട് വൃതം എടുത്തുവരികയായിരുന്നു. പ്രദേശവാസിയായ മൈലക്കാട്,കിഴക്കേ മതേരുവിള വീട്ടിൽ 48 വയസ്സുള്ള ഉണ്ണി കൃഷ്ണൻ മൈലക്കാട് പള്ളിവേട്ട കാവിന് സമീപം വരികയും കുരുത്തോല വെട്ടുവാൻ പോകുവാൻ ഉണ്ണികൃഷ്ണനോട് ഹരികൃഷ്ണൻ സൈക്കിൾ ആവശ്യപ്പെടുകയും ചെയ്തു എന്നാൽ സൈക്കിൾ കൊടുക്കുവാൻ ഉണ്ണികൃഷ്ണൻ തയ്യാറായില്ല.. തുടർന്ന് ഹരികൃഷ്ണന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണികൃഷ്ണനെ കുത്തുകയാണ് ഉണ്ടായത്. ഉണ്ണികൃഷ്ണൻ ഇത് തടുക്കാൻ ശ്രമിക്കവേ കയ്യിലും നെഞ്ചിലും കുത്തേറ്റു.. സംഭവം കഴിഞ്ഞ രാത്രി തന്നെ ഹരികൃഷ്ണൻ ശബരിമലയ്ക്ക് പോവുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ എട്ടു മണിയോടുകൂടി ഹരികൃഷ്ണൻ ശബരിമലയിൽ നിന്ന് വന്ന കാര്യം സിഐ പ്രദീപിനെ ആരോ വിളിച്ച് പറയുകയും എസ് ഐ നിതിൻ നളൻ, എസ് ഐ വിഷ്ണു, എസ് ഐ ശ്രീകുമാർ, സിപിഒ വിനോദ് എന്നിവർ അടങ്ങുന്ന സംഘം ഗ്രന്ഥശാലയ്ക്ക് സമീപത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇയാൾ കഴിഞ്ഞമാസം ജേഷ്ഠനെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ചടയമംഗലത്ത് ഒരു കൊലപാതകം ഉൾപ്പെടെ. കൊട്ടിയം പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസും നിലവിലുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.