ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനായി എം പ്രദീപും ,വൈസ് ചെയർമാനായി ആർ എസ് രേഖയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി .
ഇവരെ ഈ സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കുവാൻ സിപിഎം തീരുമാനിച്ചതായി അറിയുന്നു .
യുഡിഎഫും ബിജെപിയും ഈ സ്ഥാനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഉറപ്പാണ്.
2015 - 20 കാലഘട്ടത്തിൽ എം പ്രദീപ് ചെയർമാനും ആർഎസ് രേഖ വൈസ്ചെയർമാനും ആയിരുന്നു.
