പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ സൃഷ്ടിച്ചു; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി തനിക്കെതിരെ കുറ്റം തെളിയാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ ദിലീപ് ശക്തമായ പ്രതികരണവുമായി രംഗത്ത്. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.

ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞുവെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അതിന് കൂട്ടുനിന്നുവെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ആ കഥ കോടതിയില്‍ തകര്‍ന്നു വീണതായും അദ്ദേഹം വ്യക്തമാക്കി.

തന്നെ പ്രതിയാക്കാന്‍ വേണ്ടി വലിയ ഗൂഢാലോചനയാണ് നടന്നത്. എന്റെ ജീവിതവും കരിയറും തകര്‍ന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്” ദിലീപ് പറഞ്ഞു.

ഇപ്പോഴത്തെ വിധിയില്‍ സഹായകമായ നിലപാട് എടുത്തവര്‍ക്ക്, പ്രത്യേകിച്ച് തനിക്കുവേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ക്കും, തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ദിലീപ് നന്ദി രേഖപ്പെടുത്തി