തൃശൂര്‍: വലക്കാവ് എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് സമയത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും തിരക്കുപിടിച്ച അവസ്ഥയും നിലനിന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ നടുത്തറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്കു നേരിയ തോതില്‍ വീര്‍ക്കലും വേദനയും അനുഭവപ്പെട്ടെങ്കിലും ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനം താല്‍ക്കാലികമായി മന്ദഗതിയില്‍ നീങ്ങി. ഉദ്യോഗസ്ഥര്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വോട്ടിംഗ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചു